പ്രവാസി കേരളീയരുടെ ക്ഷേമത്തിനായി എന്നും…

കേരളത്തിന്റെ സാമൂഹിക സാമ്പത്തിക വളർച്ചയിൽ പ്രവാസികളുടെ സംഭാവന വിസ്മരിക്കാനാകാത്തതാണ്. പ്രവാസികൾക്കായി സമയബന്ധിത സേവനങ്ങളും സൗകര്യങ്ങളും അവരുടെ ക്ഷേമവും ഉറപ്പു വരുത്തുകയെന്നതാണ് നോർക്ക റൂട്ട്സിന്റെ പ്രധാന ലക്ഷ്യം, കൂടാതെ പ്രവാസികളുടെ അനുഭവസമ്പത്ത് സംസ്ഥാനത്തിന്റെ വികസനത്തിന് ഫലപ്രദമായി ഉപയോഗപ്പെടുത്തുക എന്നതും ഈ സർക്കാരിന്റെ മുഖ്യലക്ഷ്യങ്ങളിൽ ഒന്നാണ്. സുരക്ഷിതവും നിയമാനുസൃതവുമായ പ്രവാസം, പ്രവാസി ജനതയുടെ ക്ഷേമവും ഐശ്വര്യവും, തിരികെയെത്തിയ പ്രവാസികളുടെ പുനരധിവാസം തുടങ്ങിയവ ഉറപ്പുവരുത്തുവാൻ എല്ലാ നടപടികളും സ്വീകരിക്കാൻ കേരള സർക്കാർ പ്രതിജ്ഞാബദ്ധമാണ്.